ശ്രദ്ധേയമായി കൊയിലാണ്ടിക്കൂട്ടം ദേശീയദിന കുടുംബസംഗമം
കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ നാട്ടിൽനിന്ന് ബഹ്‌റൈനിലെത്തിയ പ്രശസ്ത സൗണ്ട് മാജിക്- മിമിക്രി കലാകാരൻ മധുലാൽ കൊയിലാണ്ടിയെ ആദരിച്ചു. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം ദേശീയ ദിന സന്ദേശം നൽകി. പ്രസിഡന്റ് ഗിരീഷ് കാളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതവും ട്രഷറർ നൗഫൽ നന്തി നന്ദിയും രേഖപ്പെടുത്തി.
മേെംോേോേ