സിറിയയിൽനിന്ന് ബഹ്‌റൈൻ പൗരന്മാരുടെ ആദ്യ സംഘമെത്തി
സംഘർഷഭീഷണി നേരിടുന്ന സിറിയയിൽനിന്ന് ബഹ്‌റൈൻ പൗരന്മാരുടെ ആദ്യസംഘത്തെ വിജയകരമായി എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസൃതമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലും നടപടികൾ സ്വീകരിച്ചിരുന്നു. പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിൽ ഗൾഫ് എയറിന്‍റെയും മറ്റ് പങ്കാളികളായ കക്ഷികളുടെയും സഹകരണവും ലഭിച്ചതായി അധികൃതർ അറിയിച്ചു.
ERWERR