നൃത്ത അരങ്ങേറ്റം നടത്തി കലാകേന്ദ്ര ആർട്സ് സെന്ററിലെ വിദ്യാർത്ഥികൾ
മനാമ
കലാകേന്ദ്ര ആർട്സ് സെന്ററിലെ നൃത്ത അദ്ധ്യാപിക സരിഗ രാജഗോപാലിന്റെ ശിക്ഷണത്തിൽ ആറ് വിദ്യാർത്ഥികളുടെ ഭരതനാട്യഅരങ്ങേറ്റം ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്നു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥൻ മേനോൻ മുഖ്യാതിഥിയായ ചടങ്ങിൽ ഫോർ പി എം ന്യൂസ്, ന്യൂസ് ഓഫ് ബഹ്റൈൻ എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കാഷ്യസ് കാമിലോ പെരേര എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ആരാധ്യ സികെ, കാശ് വി സുബിൻ ജഗദീഷ്, നൈനിക ലിക്കി, നൈഹാ ഷാമിൽ, പൂജിത എസ്, വൈഷ്ണവി ജീതിൻ എന്നിവരാണ് നൃത്ത അരങ്ങേറ്റം നടത്തിയത്.
asasas
asasa