മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ബഹ്‌റൈൻ ദേശിയ ദിനം ആഘോഷിച്ചു
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ബഹ്‌റൈൻ ദേശിയ ദിനം സമുചിതമായി ആഘോഷിച്ചു. ആഘോഷ പരിപാടികൾ സെൻട്രൽ മാർക്കറ്റിലെ പ്രമുഖ വ്യവസായി അബ്ദുൽ റെദ അൽ ബുസ്ഥാനി ഉത്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാഥിതി ആയിരുന്നു. എം സി എം എ മുഖ്യ രക്ഷധികാരി റഹീം ബാവ ആശംസകൾ നേർന്ന പരിപാടിയിൽ പ്രസിഡന്റ് യൂസഫ് മാമ്പട്ടു മൂല, സെക്രട്ടറി അഷ്‌കർ പൂഴിത്തല എന്നിവരും സംസാരിച്ചു.
ോേോ്േ്ോേ