ബഹ്‌റൈന്‍ പ്രതിഭ 40-ാം വാര്‍ഷിക സമാപന സമ്മേളനം നടന്നു
ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം കേരളീയ സമാജത്തിൽ വെച്ച് നടന്നു. പ്രതിഭ സ്ഥാപക അംഗങ്ങളിൽ ഒരാളും മുൻ പ്രസിഡണ്ടുമായ പിടി തോമസ് രചിച്ച് ചിട്ടപ്പെടുത്തി സ്വരലയയിലെ നാല്പത് ഗായികാ ഗായകന്മാർ ആലപിച്ച അവതരണ ഗാനത്തോടെയാണ് സമാപന പരിപാടികൾ ആരംഭിച്ചത്. അശ്വമേധം ഫെയിം ജി എസ് പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പാർലമെൻറ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി മുഖ്യാതിഥി ആയിരുന്നു. ബഹ്റൈൻ പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു.
നാല്പതാം വാർഷിക ആഘോഷങ്ങളുടെ സംഘാടകസമിതി ചെയർമാൻ പി. ശ്രീജിത്ത്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, പ്രതിഭ സ്ഥാപാകാംഗം സി.വി. നാരായണൻ, സംഘാടകസമിതി ജനറൽ കൺവീനർ സുബൈർ കണ്ണൂർ, പ്രതിഭ രക്ഷാധികാരി സമിതി അംഗം എ.വി. അശോകൻ, പ്രതിഭ ജോയിൻ സെക്രട്ടറി സജിഷ പ്രജിത്ത്, വനിത വേദി സെക്രട്ടറി റീഗ പ്രദീപ്, സാമ്പത്തിക വിഭാഗം കൺവീനർ എൻ. കെ വീരമണി എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റാം നന്ദി പ്രകാശിപ്പിച്ചു. ജി.എസ്. പ്രദീപ് നയിച്ച പ്രതിഭ മലയാളി ജീനിയസ് മത്സരത്തിൽ ഒന്നാ സ്ഥാനം നേടിയ ശ്രീജ ബോബിക്ക് 1,11,111 രൂപയും, പ്രത്യേകം തയ്യാർ ചെയ്ത ഫലകവും സമ്മാനിച്ചു. മുന്നൂറിൽപ്പരം മത്സരാർത്ഥികളിൽ നിന്ന് അവസാന റൗണ്ടിൽ ഇടം നേടിയ അനീഷ് മാത്യു , ഷാജി കെ.സി , ജോസി തോമസ് , സലിം തയ്യിൽ , സോണി കെ.ആർ. എന്നിവർ 11, 111 രൂപയും ഫലകവും നൽകി. പ്രതിഭ ബാലവേദി അംഗങ്ങൾ അവതരിപ്പിച്ച നൃത്തം പൂമാതെ പൊന്നമ്മ, കലാമണ്ഡലം ജിദ്യ ജയൻ പരിശീലിപ്പിച്ച നൃത്തമായ പഞ്ചദളം, ശ്രീനേഷ് ശ്രീനിവാസൻ്റെ ശിഷ്യർ അവതരിപ്പിച്ച നൃത്തമായ വിബ്ജിയോര്‍, ഡോ:ശിവകീര്‍ത്തി രവീന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഡേ സീറോ ദ ലാൻ്റ് വിത്തൗട്ട് വാട്ടർ, പ്രതിഭ അംഗങ്ങൾ അവതരിപ്പിച്ച സംഗീത നാടകം, മധുലാൽ കൊയിലാണ്ടി അവതരിപ്പിച്ച " സൗണ്ട് മാജിക് " മിമിക്രിയിലുടെ ഒരുയാത്ര എന്നീ കലാപരിപാടികളും, എം.ടി.യുടെ വിവിധ രചനകളെ ആസ്പദമാക്കി വി ആർ സുധീഷ് രചിച്ച, അന്തരിച്ച നാടക കലാകാരൻ പ്രശാന്ത് നാരായണൻ രംഗഭാഷ ഒരുക്കി, വിനോദ്.വി.ദേവൻ സംവിധാനം ചെയ്ത മഹാസാഗരം എന്ന നാടകവും അരങ്ങേറി.
ോോേോേൈൗ