ബഹ്‌റൈൻ ദേശീയ ദിനാഘോഷ പരിപാടി; ഹമദ് രാജാവ് പങ്കെടുത്തു
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ാം വാർഷികത്തിന്റെയും ഭാഗമായി സഖീർ പാലസിൽ വിവിധ പരിപാടികൾ നടന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രതിനിധി എഡിൻബർഗ് ഡ്യൂക്ക് എഡ്വേർഡ് രാജകുമാരന്റെയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഹമദ് രാജാവ് ദേശീയ ദിന സന്ദേശം നൽകി.
രാജ്യത്തിന്‍റെ വികസനത്തിനും പുരോഗതിക്കും വളർച്ചക്കുമായി സമർപ്പിച്ചു കൊണ്ടിരിക്കുന്ന മുഴുവനാളുകൾക്കും ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി. രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾക്ക് ഓണററി മെഡലുകളും ചടങ്ങിൽ ഹമദ് രാജാവ് സമ്മാനിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്‍റെ ഭാഗമായ ബഹ്‌റൈൻ പോസ്റ്റ് സ്‌മരണിക സ്റ്റാമ്പുകളുടെ ശേഖരം പുറത്തിറക്കി. ഇത് എല്ലാ തപാൽ ശാഖകളിലും തപാൽ മ്യൂസിയത്തിലും ലഭിക്കും. അഞ്ച് സ്റ്റാമ്പുകൾ അടങ്ങുന്ന ഷീറ്റിന് അഞ്ച് ദീനാറാണ് നിരക്ക്.
്േി്േേൈ്ാ