പവിഴത്തിൻ പറുദീസയുമായി ഗസൽ ബഹ്റൈൻ മുട്ടിപാട്ട് സംഘം
മനാമ
ബഹ്റൈൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഗസൽ ബഹ്റൈൻ മുട്ടിപാട്ട് സംഘം പവിഴത്തിൻ പറുദീസ എന്ന പേരിൽ മ്യൂസിക്ക് ആൽബം പുറത്തിറക്കി. അഫ്സൽ അബ്ദുള്ള, ഹാരിസ് എക്കാച്ചു എന്നിവർ സംവിധാനം ചെയ്ത ആൽബം നിർമ്മിച്ചിരിക്കുന്നത് നാസർ ഹലീമാസ് ആണ്. ഇസ്മയിൽ തിരൂർ, കണ്ണൂർ ഷമീർ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചത്. അഷ്റഫ് സലാമിന്റേതാണ് വരികൾ. കണ്ണൂർ ഷമീർ, ഇസ്മയിൽ തിരൂർ, റിഷാദ് എന്നിവരാണ് പാടിയത്. ഹാരിസ് എക്കാച്ചു കാമറ, രാജീവ് മാധവൻ ഓർക്കസ്ട്ര, ബിജു രാജൻ മിക്സിങ്ങ് ആന്റ് മാസ്റ്ററിങ്ങ്, എന്നിവരാണ് പിന്നണി പ്രവർത്തകർ.
കഴിഞ്ഞ വർഷവും ദേശീയദിനത്തോടനുബന്ധിച്ച് ഇവർ ഓ മേരാ ബഹ്റൈൻ എന്ന പേരിൽ മ്യൂസിക്ക് ആൽബം പുറത്തിറക്കിയിരുന്നു.
aa