ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റി വിന്റര്‍ ഡസേര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈൻ ഒ.ഐ.സി.സി. ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സഖീറിൽ വിന്റർ ഡസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച ക്യാമ്പ് പുലർച്ചെ രണ്ടുമണി വരെ നീണ്ടുനിന്നു. കല- കായിക മത്സരങ്ങൾ അടങ്ങിയ ക്യാമ്പിൽ കുട്ടികൾ അടക്കം 100-ൽ പരം അംഗംങ്ങൾ പങ്കെടുത്തു. ലൈവ് കുക്കിങ്ങ്, മിന്നൽ ബീറ്റ്സിൻ്റെ ലൈവ് മ്യൂസിക് ഷോ എന്നിവയും ഉണ്ടായിരുന്നു. ഒ.ഐ.സി.സി. ആലപ്പുഴ ജില്ലാകമ്മിറ്റി പ്രസിഡന്റ് മോഹൻകുമാർ അധ്യക്ഷത വഹിച്ച ക്യാമ്പ് ബഹ്റൈൻ ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്‌തു. പ്രോഗ്രാം ജനറൽ കൺവീനർ ജിബി കളിക്കൽ സ്വാഗതം പറഞ്ഞു.
േോ്ോേ്േ