ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ ദേശീയ ദിനപരിപാടികളോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരളയും ബഹ്‌റൈൻ മലയാളീസ് പ്രവാസി കൂട്ടായ്മയും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ളേറ്റ്ലെറ്റ് ഉൾപ്പെടെ നാൽപ്പതോളം പേര് രക്തം നൽകി. ബിഡികെ ചെയർമാൻ കെ ടി സലീം, പ്രസിഡന്റ് റോജി ജോൺ,ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറർ സാബു അഗസ്റ്റിൻ,വൈസ് പ്രസിഡന്റ സുരേഷ് പുത്തൻവിളയിൽ ക്യാമ്പ് കോർഡിനേറ്റർ നിതിൻ ശ്രീനിവാസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, രേഷ്മ ഗിരീഷ്,സലീന റാഫി, സെഹ്‌ല ഫാത്തിമ,ധന്യ വിനയൻ , സെന്തിൽ കുമാർ പ്രവീഷ് പ്രസന്നൻ, ബിഎംപികെ പ്രതിനിധികളായ നൗഷാദ് കാസിം അലത്തിനാൽ, ജോൺ ചാക്കോ എന്നിവർ നേതൃത്വം നൽകി.
ൗോൈാാൗൈൈൗാൈൗ