തണല്‍ വനിതാ മെഡിക്കല്‍ ഫെയര്‍ നാളെ
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് തണൽ ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ ഹോസ്‌പിറ്റലുമായി സഹകരിച്ച് സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന തണൽ വനിതാ മെഡിക്കൽ ഫെയർ നാളെ മനാമ ബസ് സ്റ്റാൻഡിനു സമീപമുള്ള അൽ ഹിലാൽ ഹോസ്‌പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗൈനോകോളജിസ്റ്റ് ഡോ. സിൽവി ജോൺ സ്തനാർബുദം സ്വയം തിരിച്ചറിയുന്നത് എങ്ങനെ' എന്നവിഷയത്തിൽ പ്രഭാഷണം നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന മുന്നൂറു പേർക്ക് സൗജന്യ പരിശോധനക്കുള്ള കൂപ്പണുകൾ വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക് 39362968 അല്ലെങ്കിൽ 36538525 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dfrsdfrssdd