ബി.കെ.എസ് ധുംധലാക്ക സീസണ്‍ 6 നാളെ രാത്രി 6.30ന്


ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ സമാജം ഒരുക്കുന്ന നൃത്ത സംഗീത പരിപാടിയായ ‘ധും ധലാക്ക സീസൺ 6’ നാളെ രാത്രി 6.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. പ്രശസ്ത നർത്തകനും നൃത്തസംവിധായനും നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നീരവ് ബവ്‌ലേച്ച, പ്രശസ്ത ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദൻ എന്നിവരാണ് മുഖ്യആകർഷണം. ഇവരോടൊപ്പം ബഹ്റൈനിലെ പ്രഗത്ഭരായ നൂറോളം കലാകാരന്മാരും നൃത്തസംഗീത വിസ്മയക്കാഴ്ചയിൽ അണിചേരും. കലാവിഭാഗം കൺവീനർ ദേവൻ പാലോടിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ധുംധലാക്ക സീസൺ 6 ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പരിപാടിക്കുള്ള പ്രവേശനം സൗജന്യമാണെന്നും കൂടുതൽ വിവരങ്ങൾക്ക് 39498114 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

article-image

swadadsads

You might also like

Most Viewed