ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ജൂനിയർ വിംഗ് ബഹ്‌റൈന്റെ ദേശീയ ദിനം ആഘോഷിച്ചു
ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ജൂനിയർ വിംഗ് ബഹ്‌റൈന്റെ ദേശീയ ദിനം ആഘോഷിച്ചു. ഏകദേശം 4,000 വിദ്യാർത്ഥികളും 200 സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ വിദ്യാർത്ഥികൾ 'അറേബ്യൻ ഓറിക്‌സ്' കാമ്പസ് ഗ്രൗണ്ടിൽ ദൃശ്യ ചാരുതയോടെ തീർത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ബഹ്‌റൈൻ പതാകയുടെ നിറങ്ങളിൽ വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വനിതാ ജീവനക്കാരെയും പരിപാടിയിൽ ആദരിച്ചു. സ്‌കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി.സെക്രട്ടറി & മെമ്പർ-അക്കാദമിക്സ് രഞ്ജിനി മോഹൻ, ഇ.സി അംഗം ബിജു ജോർജ്,ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മറ്റു അധ്യാപകർ , വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
aaaa
aasdsds
adsadsasd