ദേശീയദിനാഘോഷം; ആഹ്ലാദ നിറവിൽ ബഹ്റൈൻ
ദേശീയദിനത്തോടൊപ്പം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ ഭരണസാര്യഥ്യം ഏറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷങ്ങളും രാജ്യമെമ്പാടും നടന്നുവരികയാണ്. ആഘോഷങ്ങളുടെ ഭാഗമായി സാഖിർ കൊട്ടാരത്തിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഹമദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ഹിൻ ഹമദ് അൽ ഖലീഫ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ഹമദ് രാജാവ് മികച്ച സംഭവാനകൾ നൽകിയവർക്കുള്ള മെഡലുകളും വിതരണം ചെയ്തു. ആഘോഷപരിപാടികളോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന 896 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ് നൽകി. പ്രധാന കേസുകളിൽ ഉൾപ്പെട്ട ചിലർക്കടക്കമാണ് പൊതുമാപ്പ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം വാട്ടർഗാർഡൻ സിറ്റിയിൽ വെച്ച് നടന്ന വെടികെട്ട് പ്രകടനം കാണാനും നിരവധി പേരെത്തിയിരുന്നു. ബഹ്റൈനിലെ പ്രവാസി സംഘടനകളും ദേശീയദിനോഘഷ പരിപാടികളുമായി സജീവമാണ്.
asasdaswas