വോയ്സ് ഓഫ് ട്രിവാൻഡ്രം ജി എസ് പ്രദീപിനെ ആദരിച്ചു
മനാമ
ബഹ്റൈനിലെ വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈനിലെത്തിയ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനെ കുടുംബസംഗമത്തിൽ വെച്ച് ആദരിച്ചു. കെസിഎ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു. ഡോക്ടർ പി വി ചെറിയാൻ, കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, ഇ വി രാജീവ്, വനിതാവിഭാഗം പ്രസിഡണ്ട് അനുഷമാ പ്രശോഭ്, ഷാജി മുതല, രാജീവ് വർമ്മ എന്നിവർ പങ്കെടുത്തു. വോയിസ് ഓഫ് ട്രിവാൻഡ്രം വൈസ് പ്രസിഡന്റ് മനോജ് വർക്കല നന്ദി രേഖപ്പെടുത്തി.
aa
aa