കെ സി എയുടെ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024 സമാപിച്ചു


കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാഹിത്യ മേളയായ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024 സമാപിച്ചു. അഞ്ച് വിഭാഗങ്ങളായി തിരിച്ച് 180ലധികം ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ പത്ത് വിദ്യാലയങ്ങളിൽ നിന്നായി 1200ലധികം കുട്ടികളാണ് പങ്കെടുത്തത്. അഞ്ച് വ്യത്യസ്ത വേദികളിലായി മത്സരങ്ങൾ നടന്നു. പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും നാളെ വൈകുന്നേരം 5.30ന് കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ചലച്ചിത്ര-ഡബ്ബിങ് താരവും ടെലിവിഷൻ അവതാരകയുമായ മീനാക്ഷി രവീന്ദ്ര കുറുപ്പ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ് അറിയിച്ചു.

800ലധികം ട്രോഫികൾ വിജയികൾക്ക് വിതരണം ചെയ്യും. പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കലാതിലകം, കലാപ്രതിഭ, ഗ്രൂപ് ചാമ്പ്യൻഷിപ് , നാട്യരത്ന, സംഗീതരത്ന, കലാരത്ന, സാഹിത്യരത്ന, കെ.സി.എ സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ്, ബെസ്റ്റ് മ്യൂസിക് ടീച്ചർ, ബെസ്റ്റ് ഡാൻസ് ടീച്ചർ എന്നീ അവാർഡുകളും ഫിനാലെയിൽ പ്രഖ്യാപിച്ചു വിതരണം ചെയ്യുമെന്ന് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ , ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ അറിയിച്ചു.

article-image

qw

You might also like

Most Viewed