കെ.എം.സി.സി ബഹ്റൈൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച പതിനാറാമത് ശിഹാബ് തങ്ങൾ ജീവസ്പർശം രക്ത ദാന ക്യാമ്പിൽ 180 പേർ രക്തം ദാനം നൽകി. ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു രക്‌തദാന ക്യാമ്പ് നടന്നത്. 2009 ൽ ആരംഭിച്ച കെ.എം.സി.സിയുടെ ‘ജീവസ്പർശം’ രക്തദാന ക്യാമ്പുകൾ വഴി ഏഴായിരത്തിൽ പരം വ്യക്തികളാണ് ഇതിനോടകം രക്തദാനം നിർവഹിച്ചത്. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ ശംസുദ്ദീൻ എം.എൽ.എ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. കിങ് അഹ്‌മദ് ഹോസ്പിറ്റലിലെ ഡോക്ടർ യാസർ ചൊമയിൽ രക്തം ദാനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറസാഖ് നദ് വി പ്രാർഥനക്ക് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ഷാഫി പാറക്കട്ട, സലീം തളങ്കര, അഷ്‌റഫ് കാട്ടിൽപീടിക,. ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, എസ്.കെ. നാസർ, മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ് ഹംദാൻ എന്നിവർ സന്നിഹിതരായിരുന്നു.
sdfdeswqa
assdaswaqws
eswdesweaqw