ബികെഎസ് വാർഷിക ചിത്രരചനമത്സരം നാളെ


മനാമ
ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജം ചിത്രകല ക്ലബ്ബ് സംഘടിപ്പിക്കുന്ന വാർഷിക ചിത്രരചനാ മത്സരമായ ഫാൻ ഫാൻ്റാസിയ നാളെ നടക്കും. രാവിലെ ഒമ്പത് മണി മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് മത്സരം നടക്കുന്നത്. 5 മുതൽ 8 വയസ്സ് വരെ, 8 മുതൽ 11 വയസ്സ് വരെ, 11 വയസ്സ് മുതൽ 14 വയസ്സ് വരെ, 14 മുതൽ 18 വയസ്സ് വരെ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളിലായി കുട്ടികൾക്കും 18 നും അതിനു മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക വിഭാഗത്തിലുമാണ് മത്സരം. അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന മത്സരത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും നിശ്ചിത സമയത്ത് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർക്ക് മത്സരത്തിനു മുൻപ് സ്പോട്ട് രജിസ്ട്രേഷന് അവസരമൊരുക്കുമെന്നും സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 39261081 അല്ലെങ്കിൽ 38360489 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

saaszsasa

You might also like

Most Viewed