വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയയ്ക്ക് പുതിയ ഭാരവാഹികൾ


മനാമ

ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ സമ്മേളനവും, 2025 -2026 വർഷത്തേയ്ക്കുള്ള സംഘടനാ തെരഞ്ഞെടുപ്പും ഹമദ് ടൗണിലെ കരീമാ ബിൽഡിങ്ങിൽ നടന്നു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം ഉൽഘാടനം ചെയ്‌ത സമ്മേളനത്തിൽ ഏരിയ പ്രസിഡൻറ് അനൂപ് ശശികുമാർ അധ്യക്ഷനായി. 2022 -2024 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഷഫീക്ക് സെയ്ദ് കുഞ്ഞും, വരവ് ചിലവ് കണക്ക് ഏരിയ കോർഡിനേറ്റർ സന്തോഷ് ബാബുവും അവതരിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി മെമ്പർ ഷിപ്പ് സെക്രട്ടറി ജിനു കൃഷ്‌ണൻ ജി, സ്പോർസ് വിങ് കൺവീനർ ബോണി മുളപ്പാംപള്ളിൽ, എക്സിക്യൂട്ടീവ് അംഗം സന്തോഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ വൈസ് പ്രസിഡൻറ് കുഞ്ഞച്ചൻ ഹരിദാസ് നന്ദി അറിയിച്ചു.

ഹമദ് ടൗൺ ഏരിയയുടെ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇവരാണ് :- ഷഫീഖ് സൈദുകുഞ്ഞ് (പ്രസിഡൻറ്), പ്രവീൺ പ്രസാദ് (സെക്രട്ടറി), റെയ്‌സൺ സുരേന്ദ്രൻ (ട്രഷറർ), സാരംഗ് രമേഷ്‌ (വൈസ് പ്രസിഡൻറ്), കുഞ്ഞച്ചൻ ഹരിദാസ് (ജോയിൻ സെക്രട്ടറി). കൂടാതെ അനൂപ് ശശികുമാർ സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലേയ്ക്കും, സജീവ് കുമാർ, വിഷ്ണു രാധാകൃഷ്ണൻ, അനീഷ് പുഷ്പാംഗതൻ, സുനിൽകുമാർ എന്നിവർ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. തെരെഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങളായ സിബിൻ സലിം, ജിനു കൃഷ്‌ണൻ ജി, ബോണി ബോണി മുളപ്പാംപള്ളിൽ എന്നിവർ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഹമദ് ടൗൺ ഏരിയയിലെ ആലപ്പുഴ ജില്ലക്കാർക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകാൻ 3325 9279 (പ്രവീൺ), 6666 1230 (ഷെഫീഖ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

aa

You might also like

Most Viewed