എസ് എൻ സി എസ് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു
മനാമ
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകീട്ട് ആധാരി പാർക്കിൽ നടക്കുന്ന പരിപാടികളിൽ ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ ഡോക്ടർ ഹസ്സൻ ഈദ് ബുക്കാമസ്, മുഹമ്മദ് ഹുസൈൻ അൽ ജനാഹി, സണ്ണി ജോസഫ് എംഎൽഎ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 5.30 ആരംഭിക്കുന്ന പരിപാടിയിൽ ബഹ്റൈൻ ദേശീയ പാതകയുടെ നിറമുള്ള ഹീലീയം ബലൂണുകളുമായി അണിനിരന്നതിന് ശേഷം 5.50 ന് ബഹ്‌റൈൻ ദേശീയ ഗാനത്തിന് ശേഷം രാജ്യത്തോടുള്ള ആദര സൂചകമായി ബലൂൺ പറത്തിയാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് സീസൺ ഹാൾ ഒന്നിൽ വെച്ച് പുതിയ ഭരണസമിതിയുടെ സ്‌ഥാനാരോഹണവും
വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി 39745666 അല്ലെങ്കിൽ 38099465 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
xzasasw