ഇന്ത്യൻ സ്‌കൂൾ തരംഗ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു - കൃഷ്ണ ആർ നായർ കലാരത്ന


ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകളിലെ ഏറ്റവും വലിയ കലോത്സവമായ ഇന്ത്യൻ സ്‌കൂൾ തരംഗിൽ 73 പോയിൻ്റ് നേടി കൃഷ്ണ ആർ നായർ കലാരത്ന കിരീടം നേടി. മൂന്നാം തവണയാണ് കൃഷ്ണ ആർ നായർ ഈ നേട്ടം കരസ്ഥമാക്കുന്നത്. 2017ലും 2022ലും ഇതേ പുരസ്കാരം നേടി ഒന്നാമതായ കൃഷ്ണ ആർ നായർ 2023 ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 98.2% മാർക്ക് നേടി സ്കൂൾ ടോപ്പറായും മികവ് തെളിയിച്ചിരുന്നു. മാധ്യമപ്രവർത്തകനായ രാജീവ് വെള്ളിക്കോത്തിന്റെയും ഇന്ത്യൻ സ്കൂൾ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ശുഭപ്രഭയുടെയും മകളായ പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണ ആർ നായർ സി.വി രാമൻ ഹൗസിനെയാണ് പ്രതിനീധികരിച്ചത്. സ്റ്റേജ് ഇനത്തിലും സ്റ്റേജിതര മത്സരങ്ങളിലും ഒന്നാം സ്‌ഥാനവും എ ഗ്രേഡും കരസ്‌ഥമാക്കി ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിക്കുന്ന മത്സരാർഥിക്കാണ് കലാരത്ന അവാർഡ് നൽകി വരുന്നത്. ഇത്തവണ ആൺ കുട്ടികളുടെ വിഭാഗത്തിൽ ഈ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയവർ ഇല്ലാതിരുന്നതിനാൽ കലാശ്രീ പുരസ്കാരം നൽകിയില്ല .

ജാഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പുരസ്കാരദാന ചടങ്ങ് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഉദ്ഘാടനം ചെയ്തു. നാല് ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളിൽ ആര്യഭട്ട ഹൗസ് 1,926 പോയിൻ്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1,869 പോയിൻ്റുമായി വിക്രം സാരാഭായ് ഹൗസ് രണ്ടാം സ്ഥാനവും 1,775 പോയിൻ്റുമായി സി വി രാമൻ ഹൗസ് മൂന്നാം സ്ഥാനത്തും, 1,614 പോയിൻ്റുമായി ജെസി ബോസ് ഹൗസ് നാലാം സ്ഥാനത്തും എത്തി. ആര്യഭട്ട ഹൗസിലെ അരുൺ സുരേഷ് 58 പോയിന്റുമായി ലെവൽ എയിൽ ഒന്നാമതെത്തിയപ്പോൾ വിക്രം സാരാഭായ് ഹൗസിലെ ശ്രേയ മുരളീധരൻ 68 പോയിന്റുമായി ലെവൽ ബിയിൽ ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിലെ അരൈന മൊഹന്തി 51 പോയിന്റുമായി ലെവൽ സി വിജയിയായപ്പോൾ വിക്രം സാരാഭായ് ഹൗസിലെ ബ്ലെസ്വിൻ ബ്രാവിൻ 39 പോയിന്റുമായി ലെവൽ ഡിയിൽ ജേതാവായി. ഓരോ ഹൗസിലെയും മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഹൗസ് സ്റ്റാർ അവാർഡുകൾ സമ്മാനിച്ചു. 39 പോയിന്റുമായി ആദ്യജ സന്തോഷ് (ആര്യഭട്ട ഹൗസ്), 63 പോയിന്റുമായി നക്ഷത്ര രാജ് (വിക്രം സാരാഭായ് ഹൗസ്), 44 പോയിന്റുമായി പ്രിയംവദ എൻ ഷാജു (സിവി രാമൻ ഹൗസ്), 41 പോയിന്റുമായി നിർമ്മൽ കുഴിക്കാട്ട് (ജെ.സി ബോസ് ഹൗസ്) എന്നിവരാണ് ഹൗസ് സ്റ്റാർ അവാർഡ് നേടിയത്.

സ്കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ അസി.സെക്രട്ടറി രഞ്ജിനി മോഹൻ, കമ്മിറ്റി മെമ്പർ മാരായ ബിജു ജോർജ്,മിഥുൻ , മുഹമ്മദ് നയാസ് ഉള്ള, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ-ജി.പി. സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.

നാടോടിനൃത്തം, അറബിക് നൃത്തം, പാശ്ചാത്യ നൃത്തം എന്നിവയുൾപ്പെടെ സമ്മാനാർഹമായ കലാപരിപാടികളും അരങ്ങേറി. 121 ഇനങ്ങളിലായി 5,000-ത്തിലധികം വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

article-image

asdfasasdas

article-image

dfssdfadfsz

You might also like

Most Viewed