കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ
ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടെനുബന്ധിച്ചു കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മനാമയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് "സ്നേഹ സ്പർശം "എന്ന പേരിൽ നാളെ രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 31 വരെ സ്പെഷ്യലിസ്റ്റ് ഡോക്ടറെ സൗജന്യമായി കാണാനുള്ള അവസരവും ലഭിക്കും. മുപ്പതു ദിനാറിൽ കൂടുതൽ ചിലവ് വരുന്ന വിറ്റാമിൻ ഡി, വിറ്റാമിൻ B12, തൈറോയ്ഡ് എന്നീ പരിശോധനകൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മൂന്ന് ദിനാറിന് ലഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39234547 അല്ലെങ്കിൽ 39368925 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
adsaeqsw