കൊല്ലം സ്വദേശിനിക്ക് നാട്ടിലേയ്ക്ക് തിരികെ പോകാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്


ജോലി നഷ്ടപ്പെട്ട് വിസ പുതുക്കാൻ കഴിയാതെ നിയമക്കുരുക്കിൽ അകപ്പെട്ട കൊല്ലം സ്വദേശിനിക്ക് നാട്ടിലേയ്ക്ക് തിരികെ പോകാൻ കൊല്ലം പ്രവാസി അസോസിയേഷൻ സഹായിച്ചു. നിയമക്കുരുക്കിൽ അകപ്പെട്ടു ബുദ്ധിമുട്ടിയ കൊല്ലം കൊട്ടാരക്കര സ്വദേശി ചിത്രയ്ക്കാണ് കെ . പി . എ ചാരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ സഹായങ്ങൾ നൽകിയത്.

ഇവർ ബുദ്ധിമുട്ടിലാണെന്നറിഞ്ഞതിനെ തുടർന്ന്, ഫുഡ് കിറ്റ് നൽകുകയും പിന്നീട് നിയമസഹായങ്ങൾ നൽകി വിസാ പ്രശ്നങ്ങൾ തീർത്താണ് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന യാത്രാ ടിക്കറ്റും നൽകി സഹായിച്ചത്. കെ . പി . എ ട്രെഷറർ മനോജ് ജമാൽ , ചാരിറ്റി വിങ് കൺവീനർമാരായ സജീവ് ആയൂർ , നിഹാസ് പള്ളിക്കൽ, നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ പിള്ള, ഷമീർ സലിം, റെജിമോൻ , ഡിസ്ട്രിക്ട് കമ്മിറ്റി അംഗം സന്തോഷ്, സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂല എന്നിവരും ടിക്കറ്റ് കൈമാറ്റ ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

്ിു്ു

You might also like

Most Viewed