ബഹ്റൈൻ മലയാളി ഫോറത്തിന്റെ 2025-2027കാലയളവിലേയേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
ബഹ്റൈൻ മലയാളി ഫോറത്തിന്റെ 2025-2027കാലയളവിലേയേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അജി പി ജോയ് പ്രസിഡണ്ടായും ജയേഷ് താന്നിക്കൽ ജനറൽ സെക്രട്ടറിയായും, സുനീഷ് മാവേലിക്കര ട്രഷററായുമുള്ള കമ്മിറ്റിയിൽ അമ്പിളി ഇബ്രാഹിം (വൈസ് പ്രസിഡണ്ട്), തോമസ് ഫിലിപ്പ് (മീഡിയ കൺവീനർ), റജീന ഇസ്മായിൽ (ജോയിന്റ് സെക്രട്ടറി), ശിവാംബിക (മെംബർഷിപ്പ് സെക്രട്ടറി), മനോജ് പിലിക്കോട് (എന്റർടെയ്മെന്റ്റ് സെക്രട്ടറി), ഇ.വി. രാജീവൻ (അഡ്വൈസറി ബോർഡ് ചെയർമാൻ), പ്രേം പിള്ള, ബാലു (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഇത് സംബന്ധിച്ച് ചേർന്ന വാർഷിക ജനറൽ ബോഡി യോഗം രവി മരാത്ത് നിയന്ത്രിച്ചു. ബാബു കുഞ്ഞിരാമൻ,ദീപ ജയചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു. അംഗങ്ങളാകാൻ താല്പര്യമുള്ളവർ 39156283 അല്ലെങ്കിൽ 38424533 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
ാീൂാീേുൂ