ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു


ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം ഇന്ത്യൻ സ്‌കൂൾ യുവജനോത്സവ അവാർഡ് ദാന ചടങ്ങിൽ വെച്ച് നടന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിൽ നിന്നും മുഹമ്മദ് ഹുസൈൻ മാലിം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഫെയർ ജനറൽ കൺവീനർ വിപിൻ പി.എം, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, സ്‌കൂൾ വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാരായ ജി. സതീഷ്, ജോസ് തോമസ്, പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മുൻ സെക്രട്ടറി സജി ആന്റണി, മുൻ ഇ.സി അംഗം രാജേഷ് എം.എൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഡിസംബർ 19, 20 തീയതികളിലാണ് ഇസ ടൗണിലെ സ്കൂൾ പരിസരത്ത് മേള നടക്കുന്നത്. മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള സംഗീത പരിപാടികളും, രണ്ടാം ദിവസം ഗായിക ട്വിങ്കിൾ ദിപൻ കറിന്റെ നേതൃത്വത്തിലുള്ള ഉത്തരേന്ത്യൻ സംഗീത വിരുന്നും അരങ്ങേറും. രണ്ടു ദിനാറാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും ഒടുവിൽ സ്‌കൂൾ ഫെയർ നടന്നത് 2022-ലായിരുന്നു.

article-image

്േിു്ിേു

You might also like

Most Viewed