നാഷനൽ റവന്യൂ ബ്യൂറോ നവംബറിൽ 160 സ്ഥാപനങ്ങളിൽ പരിശോധന നടത്തി
നാഷനൽ റവന്യൂ ബ്യൂറോ നവംബറിൽ 160 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വാറ്റ് നിയമം യഥാവിധി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് വിവിധ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം നടപ്പാക്കുന്നതും പരിശോധിച്ചിരുന്നു. 33 ലംഘനങ്ങൾ കണ്ടെത്തുകയും പിഴയീടാക്കാൻ നിർദേശിക്കുകയുംചെയ്തു. കടുത്ത നിയമലംഘനം കണ്ടെത്തിയാൽ ക്രിമിനൽ കേസ് നടപടികൾ ആരംഭിക്കും.
അഞ്ച് വർഷം തടവും വാറ്റ് നിയമം അനുസരിച്ച് അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും വരെ ഇവർക്ക് ശിക്ഷ ലഭിക്കാം. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്. നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്. 37,500 ദീനാറിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ നിർബന്ധമായും വാറ്റ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇപ്പോഴത്തെ നിയമം.
dhfcgth