അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷത്തിനായി ഒരുങ്ങി ബഹ്റൈൻ
അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷത്തിനായി ബഹ്റൈൻ ഒരുങ്ങി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഭരണസാരഥ്യമേറ്റെടുത്തതിന്റെ രജതജൂബിലി വേള കൂടിയാണ് ഈ വർഷം. ആഘോഷങ്ങളുടെ ഭാഗമായി ഇതിനകം തന്നെ രാജ്യത്തെ എല്ലാ തെരുവുകളും ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളുമെല്ലാം ചുവപ്പും വെള്ളയും നിറങ്ങളിൽ അലങ്കരിച്ചിട്ടുണ്ട്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെലിബ്രേറ്റ് ബഹ്റൈൻ, മുഹറഖ് നൈറ്റ്സ് എന്നീ സാംസ്കാരിക പരിപാടികളും നടന്നുവരുന്നുണ്ട്. പരമ്പരാഗത വസ്ത്രങ്ങളുടേയും, ദേശീയ പതാകയുടെയും വിൽപ്പനയും സജീവമാണ്.
ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്‍റിക്വിറ്റീസിന്റെ നേതൃത്വത്തിൽ പ്രത്യേക സാംസ്‌കാരിക പരിപാടികൾ, സംഗീത പരിപാടികൾ, കരകൗശല ശിൽപശാലകൾ, കുട്ടികളുടെ പരിപാടികൾ എന്നിവയും നടന്നു വരുന്നുണ്ട്. ഡിസംബർ 16ന് തിങ്കളാഴ്ച്ചയും, 17ന് ചൊവ്വാഴ്ച്ചയുമാണ് ഔദ്യോഗിക അവധികൾ പ്രഖ്യാപ്പിച്ചിരിക്കുന്നത്.
sdgsg