ടീൻ ഇന്ത്യ ഗേൾസ് വിംഗ് ടീനേജ് പെൺകുട്ടികൾക്കും അമ്മമാർക്കും ആയി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ടീൻ ഇന്ത്യ ഗേൾസ് വിംഗ് ടീനേജ് പെൺകുട്ടികൾക്കും അമ്മമാർക്കും ആയി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു . സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ജാസ്മിൻ ശങ്കരനാരായണൻ 'ടീനേജും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ ക്ലാസ് നടത്തി.
കൗമാര പ്രായത്തിലുള്ള പെൺകുട്ടികളിൽ പൊതുവായി കണ്ട് വരുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെ കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ഡോക്ടർ സംസാരിച്ചു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ഹിബ ഫാത്തിമ പ്രാർത്ഥന ഗീതം ആലപിച്ചു.
ടീൻ ഇന്ത്യ റിഫ ഏരിയ ഗേൾസ് വിംഗ് ക്യാപ്റ്റൻ ഹന്നത്ത് നൗഫൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കദീജ സഫ്ന സ്വാഗതവും ഹൈഫ ഹഖ് സമാപനവും നിർവഹിച്ചു. റിഫ ഏരിയ വനിതാ വിഭാഗം ടീൻസ് കൺവീനർ ഷാനി സക്കീർ പരിപാടിക്ക് നേതൃത്വം നൽകി.
sdgsg