സ്വദേശികൾക്ക് ജോലി നൽകാതെ വിദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഉ​യ​ർ​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് ഈടാക്കണമെന്ന് പാർലിമെന്റ് എംപിമാർ


സ്വദേശികൾക്ക് ജോലി നൽകാതെ വിദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന വർക്ക് പെർമിറ്റ് ഫീസ് ഈടാക്കണമെന്ന നിർദേശം ബഹ്റൈൻ പാർലമെന്റ് എംപിമാർ അംഗീകരിച്ചു. എം.പി മുനീർ സുറൂർ നേതൃത്വം നൽകിയ പ്രമേയമാണ് പാസായത്.

പ്രവാസി വർക്ക് പെർമിറ്റിൽ ക്രമാനുഗതമായി ഉയർന്ന ഫീസ് ചുമത്തി ബഹ്‌റൈനികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ബിസിനസ് സ്ഥാപനങ്ങളെ പ്രേരിപ്പിക്കാനാണ് നിർദേശം ലക്ഷ്യമിടുന്നത്.

ഈ നിർദേശം പ്രാബല്യത്തിൽ വന്നാൽ എഴുപത് ശതമാനം ബഹ്‌റൈനൈസേഷൻ ക്വാട്ടയിൽ കുറവുള്ള ബിസിനസുകൾക്ക് ഗണ്യമായ ഫീസ് വർധന നേരിടേണ്ടിവരും.നിലവിൽ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 100 ദീനാർ വാർഷിക ഫീസ് ആണ് ഈടാക്കുന്നത്.


പുതിയ നിർദേശം നടപ്പായാൽ, സ്വദേശിവത്കരണം പാലിക്കാത്ത ബിസിനസുകൾക്ക് ഈ ഫീസ് ആദ്യ വർഷം 120 ദീനാർ, രണ്ടാം വർഷം 135 ദീനാർ, മൂന്നാം വർഷം150 ദീനാർ എന്നിങ്ങനെയായി ഉയരും.

article-image

dfgdg

You might also like

Most Viewed