ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെഎംസിസിയുടെ രക്തദാന ക്യാമ്പ്


മനാമ:

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 41 ആമത് ജീവസ്പർശം സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 13ന് വെള്ളിയാഴ്ച്ച രാവിലെ 7 മുതല്‍ 1 മണി വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടക്കും.

2009ലാണ് കെഎംസിസി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 6500 ലധികം പേരാണ് ഇതിൽ പങ്കെടുത്തത്. അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. കൂടാതെ രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌സൈറ്റും blood book എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.

മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റല്‍ അവാര്‍ഡ്, ബഹ്റൈന്‍ കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡ്, ഇന്ത്യന്‍ എംബസിയുടെയും അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍, കാപിറ്റൽ ഗവർണറെററിന്റെ പ്രത്യേക അവാർഡ് എന്നിവയും കെഎംസിസിക്ക് ലഭിച്ചിട്ടുണ്ട്. സി എച് സെന്ററുമായി സഹകരിച്ചു നാട്ടിലും രക്ത ദാന പ്രവർതനങ്ങൾ നടത്തി വരുന്നുണ്ട്.

ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഐ സി ആർ എഫ് പ്രതിനിധികൾ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും, രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 39841984 അല്ലെങ്കിൽ 34599814 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കെഎംസിസി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ബ്ലഡ് ഡോണേഷൻ ക്യാമ്പ് ചെയർമാൻ എ പി ഫൈസൽ, ക്യാമ്പ് കൺവീനർ ഉമർ മലപ്പുറം, കെഎംസിസി സെക്രട്ടറിമാരായ അഷ്‌റഫ്‌ കാട്ടിൽപ്പീടിക, ഫൈസൽ കണ്ടിത്താഴ , മീഡിയ വിംഗ് കൺവീനർ അഷ്‌റഫ്‌ കെ കെ, മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ്‌ ഹംദാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

article-image

aaaa

You might also like

Most Viewed