ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂൾ ഫെയർ ഡിസംബർ 19, 20 തിയ്യതികളിൽ


മനാമ:

ഇന്ത്യൻ സ്കൂളിന്റെ വാർഷിക സാംസ്കാരിക മേള ഡിസംബർ 19, 20 തിയ്യതികളിൽ ഇസ ടൗണിലെ സ്‌കൂൾ കാമ്പസിൽ വെച്ച് നടക്കും. പരിപാടിയുടെ ടിക്കറ്റ് ലോഞ്ച് ഡിസംബർ 12നു വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ യുവജനോത്സവ അവാർഡ് ദാന ചടങ്ങിൽ നടക്കും. മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീത പരിപാടിയും രണ്ടാം ദിവസം ഗായിക ട്വിങ്കിൾ ദിപൻ കറിന്റെ നേതൃത്വത്തിലുള്ള ഉത്തരേന്ത്യൻ സംഗീത നിശയും അരങ്ങേറും. വൈവിധ്യമാർന്ന പാചക വിഭവങ്ങളും വിവിധ ഗെയിമുകളും ലൈസൻസുള്ള ഭക്ഷണ സ്റ്റാളുകളും മേളയിൽ ഉണ്ടായിരിക്കും.

ഏറ്റവും ഒടുവിൽ സ്‌കൂൾ മേള നടന്നത് 2022 ൽ ആയിരുന്നു. രണ്ടു ദിനാർ പ്രവേശന ഫീസോടെ നടക്കുന്ന മേളയിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന നിരവധി സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. കലാപ്രദർശനങ്ങൾ, ഭക്ഷ്യമേളകൾ തുടങ്ങിയും ഉണ്ടാകും.

"സ്‌കൂൾ മേളയിൽ നിന്ന് ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനും ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും സ്‌കൂളിന്റെ വിഭവശേഷി വർദ്ധിപ്പിക്കുന്നതിനും വിനിയോഗിക്കുമെന്ന് ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. സ്‌കൂൾ ഫെയറിനു ഏവരുടെയും പിന്തുണയും സഹകരണവും നൽകണമെന്ന് സ്‌കൂൾ ചെയർമാൻ അഭ്യർത്ഥിച്ചു.

article-image

aaa

You might also like

Most Viewed