നാഷനല്‍ ഡേ ചെസ് ഫെസ്റ്റിവൽ ഡിസംബര്‍ 14 മുതല്‍ 17 വരെ
ബഹ്റൈന്‍ ചെസ് ഫെഡറേഷന്റെ സഹകരണത്തോടെ അല്‍ ഒറുബ ക്ലബും അര്‍ജുന്‍ ചെസ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് നാഷനല്‍ ഡേ ചെസ് ഫെസ്റ്റിവൽ ഡിസംബര്‍ 14 മുതല്‍ 17 വരെ നടക്കും. അല്‍ ഒറൂബ ക്ലബ് ജുഫൈറില്‍ നടക്കുന്ന ടൂര്‍ണമെന്റ് 14ന് വൈകീട്ട് മൂന്ന് മുതലാണ് ആരംഭിക്കുക. വിവിധ വിഭാഗങ്ങളിലായി 64 സമ്മാനങ്ങളും ഗ്രാൻഡ് കാഷ്‌പ്രൈസായി 1001 ദീനാർ വിജയികള്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 35139522 അല്ലെങ്കിൽ 33448977 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ADSADSAS