ബഹ്‌റൈൻ നവകേരള കേന്ദ്ര പ്രതിനിധി സമ്മേളനം സംഘടപ്പിച്ചു
ബഹ്‌റൈൻ നവകേരള കേന്ദ്ര പ്രതിനിധി സമ്മേളനം സംഘടപ്പിച്ചു. സി. പി. ഐ. ദേശീയ എക്സികുട്ടീവ് അംഗവും മുൻ എം. എൽ. എ യുമായ അഡ്വ. പ്രകാശ് ബാബു ഓൺലൈനിൽ പരിപാടി ഉത്ഘാടനം ചെയ്തു. എൻ. കെ. ജയൻ, സുനിൽദാസ് ബാല, ഷാജഹാൻ കരിവന്നൂർ എന്നിവർ അംഗങ്ങളായ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ രാജ് കൃഷ്ണ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എ.കെ.സുഹൈൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോ ഓർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല, അസി. സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ജേക്കബ് മാത്യു,കെ. അജയകുമാർ,പ്രവീൺ മേൽപ്പത്തൂർ,അസീസ് ഏഴംകുളം എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാരിന്റെ വയനാടിനോടുള്ള അവഗണനക്കെതിരായ പ്രമേയം റെയ്സൺ വർഗീസും നിലവിൽ പ്രവാസികളായവരുടെ ക്ഷേമ പെൻഷൻ പ്രായപരിധി എടുത്തു കളയണമെന്ന് അവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അനു യൂസഫും പ്രവാസികളുടെ യാത്രാക്ലേശം, ടിക്കറ്റ് നിരക്ക് എന്നീ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന് അവശ്യപ്പെടുന്ന പ്രമേയം അൻഷാദ് എ.എസും യും അവതരിപ്പിച്ചു. എം. സി. പവിത്രൻ സ്വാഗതവും, പ്രശാന്ത് മാണിയത്ത് നന്ദിയും പറഞ്ഞു. അജയകുമാർ.കെ (രക്ഷാധികാരി ) എൻ.കെ.ജയൻ (പ്രസിഡന്റ് ) സുനിൽ ദാസ് ബാല,ഷാജഹാൻ കരുവന്നൂർ (വൈസ് പ്രസിഡന്റ്‌മാർ ) എ.കെ.സുഹൈൽ (സെക്രട്ടറി ) എം.സി.പവിത്രൻ, പ്രശാന്ത് മാണിയത്ത് (ജോയിന്റ് സെക്രട്ടറിമാർ ) അജിത്ത് ഖാൻ (ട്രഷറർ ) രാജ് കൃഷ്ണ (മെമ്പർഷിപ്പ് സെക്രട്ടറി ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. റെയ്സൺ വർഗീസ്, അനു യൂസഫ്, മനോജ് കൃഷ്ണ, കെ രഞ്ജിത്ത്, ജാൽവിൻ ജോൺസൻ, ശ്രീജിത്ത് ആവള, രാജു സക്കായി എന്നിവർ അടങ്ങുന്ന 15 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.
AaqQQ