സുനിൽ ജോർജ് മെമ്മോറിയൽ ടൂർണമെന്റ്: തരോൾ സി.സി ചാമ്പ്യന്മാർ
ബഹ്‌റൈനിലെ 80 ക്രിക്കറ്റ് ടീമുകൾ മത്സരിച്ച സുനിൽ ജോർജ് മെമ്മോറിയൽ ടൂർണമെന്റിന്റെ നാലാം സീസണിൽ തരോൾ സി.സി ജേതാക്കളായി. റൈസിങ് ബ്ലു ജിദാലി റണ്ണർഅപ് കിരീടം നേടി. MC6 ടീം മൂന്നാം സ്ഥാനവും സരിഗ ക്രിക്കറ്റേഴ്സ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. 80 ടീമുകളെ എട്ട് ടീമുകൾ വീതമുള്ള പത്ത് ഗ്രൂപ്പുകളായി തിരിച്ച് ബുസൈത്തീനിലെ ഇരുപത് ഗ്രൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ ടൊർനാഡൊ ബഹ്‌റൈൻ, വിന്നേഴ്സ് സി.സി, ലീഡേഴ്‌സ് സി.സി, റൈസിങ് സൺ, റിഫാ ബോയ്സ് ക്രിക്കറ്റ്, ബി.യു.സി.സി എന്നിവർ ഗ്രൂപ് ചാമ്പ്യന്മാരുമായി.
DFSDSDSAASW