സ്ത്രീ ​ശാ​ക്തീ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ച് ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി


ശ്രീനാരായണ കൾചറൽ സൊസൈറ്റി സ്ത്രീ ശാക്തീകരണ ദിനം ആഘോഷിച്ചു. അദാരി പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എൻ.സി.എസ് വനിതാ വിഭാഗം കൺവീനർ സംഗീത ഗോകുൽ അധ്യക്ഷത വഹിച്ചു. ഡോ. നീത രവി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കൃഷ്ണകുമാർ ഡി., ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്, വൈസ് ചെയർമാൻ പ്രകാശ് കെ.പി, സിനിമ താരവും സാമൂഹിക പ്രവർത്തകയുമായ ജയമേനോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള കുടുംബശ്രീ യൂനിറ്റിന്റെ ഉദ്ഘാടനവും നടന്നു. വനിതകൾ പാകം ചെയ്ത വിഭവങ്ങളുടെ വിപണനവും വിവിധ കലാപരിപാടികളും ചടങ്ങിന് മിഴിവേകി. സിനി അമ്പിളി നന്ദി പ്രകാശിപ്പിച്ചു. സുജി അജിത്, അനുപമ പ്രശാന്ത് എന്നിവർ മുഖ്യ അവതാരകരായിരുന്നു.

article-image

SDDSF

You might also like

Most Viewed