തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 350 വിദേശ തൊഴിലാളികളെ നാടുകടത്തി
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 350 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഡിസംബർ ഒന്നു മുതൽ ഏഴു വരെ 1,608 തൊഴിൽ പരിശോധനകളാണ് നടന്നത്.ഇതിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 38 തൊഴിലാളികളെ പിടികൂടുകയും ചെയ്തു.
ഈ വർഷം ഇതുവരെ മൊത്തം 54,363 പരിശോധനകളാണ് നടന്നത്. ഇതിൽ 2,612 നിയമലംഘകരെ കണ്ടെത്തുകയും 6,560 ക്രമരഹിത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
ASDESWDFSDFS