ഫെസ്റ്റിവ് സീസൺ; ഡിസംബറിൽ ബഹ്‌റൈനിൽ 12 ക്രൂയിസ് ഷിപ്പുകൾ എത്തും
ബഹ്‌റൈൻ ഫെസ്റ്റിവ് സീസൺആഘോഷങ്ങളുടെ ഭാഗമായി ഡിസംബറിൽ ബഹ്‌റൈനിൽ 12 ക്രൂയിസ് ഷിപ്പുകൾ എത്തുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി സി.ഇ.ഒ സാറ അഹമ്മദ് ബുഹേജി അറിയിച്ചു. നവംബർ മുതൽ ഏപ്രിൽ വരെ നീളുന്ന 2024-2025 ക്രൂയിസ് സീസണിൽ 40 ക്രൂയിസ് കപ്പലുകളെയാണ് ബഹ്റൈനിൽ പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര സന്ദർശകർക്ക് വൈവിധ്യമാർന്ന ആകർഷണങ്ങൾ പ്രദാനം ചെയ്യുന്ന പ്രമുഖ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമെന്ന പദവി ബഹ്റൈന് ലഭിച്ചതിന്റെ സൂചനയാണ് ഈ സന്ദർശനങ്ങൾ എന്ന് ടൂറിസം മന്ത്രാലയ അധികൃതർ അഭിപ്രായപ്പെട്ടു.
തടസ്സങ്ങളില്ലാതെ യാത്രക്കാരെ സ്വീകരിക്കാനും മുൻനിര സൗകര്യങ്ങൾ ഏർപ്പെടുത്താനുമുള്ള ശേഷി ബഹ്റൈൻ തുറമുഖത്തിനുണ്ടെന്നും മറൈൻ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനും ടൂറിസം വർധിപ്പിക്കാനുമുള്ള ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി കൂടുതൽ കപ്പലുകളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഇവർ വ്യക്തമാക്കി.
SADDASASD