അൽ ഹിലാൽ ഹെൽത്ത് കെയർഗ്രൂപ്പ് ലുലു ഹൈപ്പർമാർക്കറ്റിനൊപ്പം ഏറ്റവും വലിയ മദേഴ്സ് കേക്ക് മിക്സിങ്ങ് ഈവന്റ് സീസൺ 2 സംഘടിപ്പിച്ചു
പ്രമുഖ ആരോഗ്യസേവനദാതക്കളായ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ലുലു ഹൈപർമാർക്കറ്റുമായി സഹകരിച്ച് മദേഴ്‌സ് കേക്ക് മിക്സിംഗ് ഇവന്റ് – സീസൺ 2 സംഘടിപ്പിച്ചു. ആലിയിലെ റാംലിമാൾ ഫുഡ് കോർട്ടിൽ നടന്ന പരിപാടിയിൽ 250-ലധികം ഗർഭിണികൾ പങ്കെടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പങ്കാളിത്തമാണ് ഇത്തവണയുണ്ടായതെന്ന് സംഘാടകർ അറിയിച്ചു.
വൈകുന്നേരം അഞ്ച് മണി മുതൽ ആരംഭിച്ച പരിപാടിയുടെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത്കെയറിന്റെ ഗൈനക്കോളജി ഡോക്ടർമാർ, നാനിമാർ എന്നിവർക്കൊപ്പം ഗർഭിണികൾക്ക് സംവദിക്കാനായി ഒരു സെഷനും ഇവിടെ നടന്നു. അൽഹിലാൽ ഹെൽത്ത് കെയർ സിഇഒ ഡോ ശരത്ത് ചന്ദ്രൻ, ലുലു ഹൈപർമാർക്കറ്റ് റാംലി മാൾ ജനറൽ മാനേജർ ഷമീം, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അസീഫ് മുഹമ്മദ്, ഫിനാൻസ് ഡയറക്ടർ സഹൽ ജമാലുദ്ദീൻ, അൽ ഹിലാൽ മുഹറഖ് ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാൻസിസ്, യൂത്ത് എംപവർമെന്റ് കൺസൽട്ടന്റ് സാഹ്റ ബക്കർ, ഡോ. സൗമ്യ സരിൻ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
പങ്കെടുത്ത മൂന്ന് ഗർഭിണികൾക്ക് സൗജന്യ ഡെലിവറി സേവനം സമ്മാനമായി നൽകിയതിനോടൊപ്പം മറ്റുള്ളവർക്ക് അമ്പത് ദിനാറിന്റെ വീതം വൗച്ചറും, മൂന്ന് മാസത്തെ സൗജന്യ കൺസൽട്ടേഷനും, കുട്ടികൾക്കുള്ള സൗജന്യ പരിശോധന വൗച്ചറുകളും, വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു.
ിേ്ി
േ്ിേ
്േു്േു