സാംസ ലേഡീസ് വിങ് പ്രേമ ബാബുരാജ് അനുസ്മരണ യോഗം സംഘടിപ്പിച്ചു
സാംസ ലേഡീസ് വിങ് മുൻ കോഓഡിനേറ്ററായിരുന്ന പ്രേമ ബാബുരാജിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ലേഡിസ് വിങ്ങിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അമ്പിളി സതീഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അപർണ രാജകുമാർ സ്വാഗതം പറഞ്ഞു.
ബീന ജിജോ, സാംസ പ്രസിഡന്റ് ബാബു മാഹി, ജനറൽ സെക്രട്ടറി അനിൽകുമാർ, ട്രഷറർ റിയാസ് കല്ലമ്പലം, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് നാദരൂപ് ഗണേഷ്, ജനറൽ സെക്രട്ടറി ഫിയോന സതീഷ് തുടങ്ങിയവർ പ്രേമ ബാബുരാജിന്റെ ഓർമകൾ പങ്കുവെച്ചു.
`പ്രേമാമൃതം' എന്ന പേര് നൽകി സാംസ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകൾ സന്ദർശിക്കാൻ തീരുമാനിച്ച യോഗത്തിൽ ഇതിന്റെ പോസ്റ്റർ പ്രകാശനം സാംസ പ്രസിഡന്റ് ബാബു മാഹി നിർവഹിച്ചു. വനിത വിങ് ട്രഷറർ രശ്മി അമൽ നന്ദി രേഖപ്പെടുത്തി.
്ി്ി
േ്ിേ
േ്േ