ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ വാർഷിക ചിത്ര രചനാമത്സരം ശ്രദ്ധേയമായി
ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ വാർഷിക ചിത്ര രചനാമത്സരം ശ്രദ്ധേയമായി. ദിൽമുനിയ നദീൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ വേദിയായി. ബഹ്‌റിനിലെ വിവിധ സ്കൂളുകളിൽ നിന്നായി സ്വദേശികളും വിദേശികളും ആയി നിരവധി കുട്ടികൾ പങ്കെടുത്തു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ ആയി തിരിച്ചാണ് മത്സരം നടത്തിയത്. സോണിയ ശ്രീകുമാർ, അപർണ സിംഗ്, നിജു ജോയ് എന്നിവരായിരുന്നു ചിത്രരചനാ മത്സരത്തിന്റെ വിധികർത്താക്കൾ. ഇതോടൊപ്പം വിനോദ് എസ് എ നയിച്ച ക്വിസ് മത്സരവും അരങ്ങേറി. മത്സരത്തിൽ ടീം സാറോ, ടീം ക്വിസ്, ടീം അണ്ടർഡോഗ്സ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. അൽ ജസീറ ഗ്രൂപ്പ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് അരുൺ കുമാർ മുഖ്യാതിഥിതിയായി പങ്കെടുത്ത ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ അധ്യക്ഷത വഹിച്ചു. സബ്ജൂനിയർ വിഭാഗത്തിൽ ദ്രുവിക സദാശിവ്, ആദിഷ് അരുണിമ രാകേഷ് എന്നിവരും, ജൂനിയർ വിഭാഗത്തിൽ എലിന പ്രസന്ന, ശ്രീഹരി സന്തോഷ്, അമേയ സുനീഷ് എന്നിവരും,സീനിയർ വിഭാഗത്തിൽ ദേവ്ന പ്രവീൺ, മധുമിത നടരാജൻ, അനന്യ ശരീബ്കുമാർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരങ്ങൾക്ക് ശേഷം ഇടപ്പാളയം ലേഡീസ് വിങ് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കോർഡിനേറ്റർ അരുൺ സി ടി നന്ദി പറഞ്ഞു.
dfgdg