സ്വീകരണം നല്‍കി
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കീഴരിയൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കൈന്റിന്റെ രക്ഷാധികാരിയും കീഴരിയൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ക്കും മറ്റ് ഭാരവാഹികള്‍ക്കും ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി മനാമയില്‍ സ്വീകരണം നല്‍കി. ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ഗഫൂര്‍ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്‍റ് ബിജു ബാല്‍ സി.കെ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞു. കൈന്റ് ഭാരവാഹികളായ പത്മനാഭ കുറുപ്പ്, അബ്ദുറഹ്‌മാന്‍ കീഴത്ത്, അബ്ദുല്‍സലാം തയ്യില്‍, അഷറഫ് ഏരൂത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ഷെമീം കെ.സി, പ്രദീപ് മേപ്പയൂര്‍, ദേശീയ വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, ദേശീയ സെക്രട്ടറി രഞ്ജന്‍ കച്ചേരി, സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മറ്റി ജനറല്‍ സെക്രട്ടറി മുനീര്‍ പേരാമ്പ്ര, പാലക്കാട് ജില്ല പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ്, നിസാം കാഞ്ഞിരപ്പള്ളി തുടങ്ങിയവര്‍ ആശംസകൾ നേർന്നു. അനില്‍കുമാര്‍ കൊടുവള്ളി നന്ദി പറഞ്ഞു.
drstdr