ലോക ബ്രേവ് എം.എം.എ ചാമ്പ്യൻഷിപ് ഡിസംബർ 13 മുതൽ
ബ്രേവ് ഇന്റർനാഷനൽ കോമ്പാറ്റ് വീക്ക് 2024ന്റെ ഭാഗമായി ലോക ബ്രേവ് എം.എം.എ ചാമ്പ്യൻഷിപ് ഡിസംബർ 13 മുതൽ 15 വരെ ബഹ്‌റൈനിൽ നടക്കും. ഖലീഫ സ്‌പോർട്‌സ് സിറ്റി അരീനയിലാണ് മത്സരങ്ങൾ നടക്കുന്നത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
ഇന്ത്യൻ എം.എം.എ താരം എഹ്തേഷാം അൻസാരി ബ്രേവ് സി.എഫിന്റെ ഫ്ലൈവെയ്റ്റ് ഡിവിഷനിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. പാകിസ്താന്റെ അക്വിബ് അവാനുമായിട്ടാണ് എഹ്തേഷാം അൻസാരി ഏറ്റുമുട്ടുക.
എട്ടു വർഷം മുമ്പാണ് ബ്രേവ് ചാമ്പ്യൻഷിപ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആയോധന കലയായി എം.എം.എ പ്രഖ്യാപിക്കപ്പെട്ടത്. ഭാവിയിൽ ഒളിമ്പിക് അംഗീകാരം കൂടി നേടിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് ബ്രേവ് ചാമ്പ്യൻഷിപ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
sdfs