ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം


അദ്ലയയിൽ പ്രവർത്തിക്കുന്ന ശ്രീജാസ് വിസ്ഡം എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 7 ചാർട്ടർ ഓഫീസർമാർ അടക്കം 20 അംഗങ്ങളെ ഉൾപ്പെടുത്തി ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട് 20 യുടെ കീഴിൽ ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 20 ഡയറക്ടർ ഡിസ്റ്റിംഗ്ഗ്യൂഷ്ഡ് ടോസ്റ്റ്മാസ്റ്റർ യാസർ അൽ ഖഷർ, ഡിസ്ട്രിക്ട് 20 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ ഡിസ്റ്റിംഗ്ഗ്യൂഷ്ഡ് ടോസ്റ്റ്മാസ്റ്റർ ഖാലിദ് ജലാൽ എന്നിവർ ഉൾപ്പടെ 60ൽ പരം ആളുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ചാർട്ടർ പ്രസിഡൻ്റ് ദേവിക കുന്നുമ്മയുടെ നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ശ്രീജ സുമംഗല: വൈസ് പ്രസിഡൻ്റ് വിദ്യാഭ്യാസം, സുരേഷ് ലക്ഷ്മണൻ:വൈസ് പ്രസിഡൻ്റ് മെമ്പർഷിപ്പ്, ജിജു എ.ടി: വൈസ് പ്രസിഡൻ്റ് പബ്ലിക് റിലേഷൻസ്, സജീദ ഷെയ്ക്സെ : സെക്രട്ടറി, മോസി ബുദ്ദിൻ ഷാ ഖാദരി : ട്രഷറർ, രശ്മി പ്രശാന്ത് നായർ :സർജൻ്റ് അറ്റ് ആംസ് എന്നിവരാണ് മറ്റ് ഭാരവാഹികൾ. ടോസ്റ്റ്മാസ്റ്റർ മുഹമ്മദ് മുനീറിൻ്റെ നേതൃത്വത്തിലുള്ള ഏരിയ 3 ൻ്റെയും ഡിസ്റ്റിംഗ്ഗ്യൂഷ്ഡ് ടോസ്റ്റ്മാസ്റ്റർ അഹമ്മദ് റിസ് വി യുടെ നേതൃത്വത്തിലുള്ള ഡിവിഷൻ സിയുടെയും കീഴിലാണ് ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ വൈകിട്ട് 07:30 മുതൽ 09:30 വരെയാണ് ക്ലബ്ബ് മീറ്റിങ്ങുകൾ നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36788183 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

HGH

article-image

DSDESESWAD

article-image

DFSDFSDS

You might also like

Most Viewed