കെ.എം.സി.സി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
കെ.എം.സി.സി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: അഷ്‌റഫ് കുന്നത്ത് പറമ്പിൽ തിരൂർ, ജനറൽ സെക്രട്ടറി: എം. മൗസൽ മൂപ്പൻ തിരൂർ, ട്രഷറർ: അബ്ദുൽ ജാസിർ കന്മനം, ഓർഗനൈസിങ് സെക്രട്ടറി: മുഹമ്മദ് റമീസ് പഴംകുളങ്ങര, വൈസ് പ്രസിഡന്റുമാർ: എം. മൊയ്‌ദീൻ ബാവ മൂപ്പൻ ചെമ്പ്ര, സുലൈമാൻ പട്ടർനടക്കാവ്, ഇബ്രാഹിം പരിയാപുരം, മുഹമ്മദ് ഫാറൂഖ് തിരൂർ, താജുദ്ദീൻ ചെമ്പ്ര, ജോയന്‍റ് സെക്രട്ടറിമാർ: മുനീർ ഉമ്മിണിയാട്ടിൽ ആതവനാട്, റഷീദ് കെ. പുന്നത്തല, ഹുനൈസ് മാങ്ങാട്ടിരി, ഷംസുദ്ദീൻ കുറ്റൂർ, മുഹമ്മദ് ഷാഫി ചെമ്പ്ര എന്നിവരാണ് മുഖ്യ ഭാരവാഹികൾ. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ അഷ്‌റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷനായി. കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ സംഗമം ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ല മുൻ പ്രസിഡന്റ് സലാം മമ്പാട്ട്മൂല, അബ്ദുൽ റഹ്മാൻ സാഹിബ് പകര, ബിയ്യാത്തിയിൽ അബ്ദുൽ വാഹിദ് വൈലത്തൂർ, ഉമ്മർ കൂട്ടിലങ്ങാടി, മഹ്‌റൂഫ് ആലുങ്ങൽ, മൊയ്‌ദീൻ കൂട്ടിലങ്ങാടി, ഷഹീൻ പകര എന്നിവർ സംസാരിച്ചു. എം. മൗസൽ മൂപ്പൻ തിരൂർ സ്വാഗതവും മുഹമ്മദ് റമീസ് പഴംകുളങ്ങര നന്ദിയും പറഞ്ഞു.
24ERER345