പന്ത്രണ്ടാമത് ഫാർമേഴ്സ് മാർക്കറ്റ് ആരംഭിച്ചു
പന്ത്രണ്ടാമത് ഫാർമേഴ്സ് മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ചു. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ഫാർമേഴ്സ് മാർക്കറ്റ് കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ഉദ്ഘാടനം ചെയ്തു. 33 സ്വദേശി കർഷകരുടെ ഉൽപന്നങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇതോടൊപ്പം നിരവധി കാർഷിക സ്ഥാപനങ്ങൾ, നഴ്‌സറികൾ എന്നിവയും പങ്കെടുക്കുന്നുണ്ട്.
കരകൗശല വിൽപന, കുട്ടികൾക്കുള്ള വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങൾ, റസ്റ്റാറന്റുകൾ, കഫേകൾ തുടങ്ങിയവയും ഫാർമേഴ്സ് മാർക്കറ്റിലുണ്ട്. ആരോഗ്യമന്ത്രി ഡോ. ജലീല അസ്സയ്യിദ്, സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി, യുവജനകാര്യ മന്ത്രി റവാൻ തൗഫീഖി, ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
EAQWREQ
ERREWERW