മനാമ ഡയലോഗിന് സമാപനം


മൂന്ന് ദിവസങ്ങളിലായി ബഹ്റൈനിൽ വെച്ച് നടന്ന മനാമ ഡയലോഗ് സമാപിച്ചു. ഏഴ് പ്ലീനറി സെഷനുകളിലായി നടന്ന സമ്മേളനത്തിൽ അറുപ്പത്തിമൂന്ന് രാജ്യങ്ങളിൽ നിന്നായി 633 പ്രതിനിധികളാണ് പങ്കെടുത്തത്. ഇതിൽ 18 മന്ത്രിമാരും ഉൾപ്പെടുന്നു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫാണ് ഈ ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുമായുള്ള 85 ഉഭയകക്ഷി ചർച്ചകളും നടന്നു. 2004 മുതൽക്കാണ് മനാമ ഡയലോഗ് ആരംഭിച്ചത്. ഊർജ സുരക്ഷ, വ്യാപാരം, സാമ്പത്തിക ബന്ധം എന്നീ കാര്യങ്ങളിൽ ഇന്ത്യക്ക് മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി സുപ്രധാന ബന്ധമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് സഹകരണം വർധിപ്പിക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ സമ്മേളനത്തിൽ പങ്കെടുത്ത് വ്യക്തമാക്കി.

article-image

qw

article-image

aAQSWAQSWSA

You might also like

Most Viewed