വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഏരിയ പ്രസിഡൻറ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ജി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. 2022-2024 വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് റിഫ ഏരിയ സെക്രട്ടറി ഗിരീഷ് ബാബുവും വരവ്-ചെലവ് കണക്ക് ട്രഷറർ ജീമോൻ ജോയിയും അവതരിപ്പിച്ചു. ജോഷി നെടുവേലിൽ, ദീപക് തണൽ, ബോണി മുളപ്പാമ്പള്ളി എന്നിവർ ആശംസകൾ നേർന്നു. റിഫ ഏരിയ ജോയൻറ് സെക്രട്ടറി ജയൻ കെ.നായർ യോഗത്തിൽ നന്ദി പറഞ്ഞു.
പ്രസന്നകുമാർ പ്രസിഡണ്ടായും, ജയൻ കെ. നായർ സെക്രട്ടറിയും, അജുരാജ് രാജു ട്രഷററായുമുള്ള കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആൻറണി ചാക്കോ (വൈസ് പ്രസിഡൻറ്), അജീഷ് ബാബു (ജോയൻറ് സെക്രട്ടറി) ഗിരീഷ് ബാബു ( സെൻട്രൽ കമ്മിറ്റി പ്രതിനിധി) പ്രശോഭ് കാർത്തികേയൻ, അഖിൽ എം.നായർ, സേതു ബാലൻ, പ്രവീൺ കുമാർ, ഹരി കൃഷ്ണൻ, സജി എസ്.നായർ, അജയകുമാർ പെല്ലത്ത് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് മറ്റ് അംഗങ്ങൾ.
DXZXDSZDSA