അൽ മന്നാഇ ഖുർആൻ വിജ്ഞാന പരീക്ഷ 13ന്
സൂറ അന്നജ്മിനെ ആസ്പദമാക്കി അൽ മന്നാഇ സെന്റർ മലയാള വിഭാഗം നടത്തുന്ന ഖുർആൻ വിജ്ഞാന പരീക്ഷ ഡിസംബർ 13ന് നടക്കുമെന്ന് ഖുർആൻ ഹദീസ് ലേണിങ് സ്‌കൂൾ (ക്യു.എച്ച്.എൽ.എസ്) സെക്രട്ടറി ബിർഷാദ് അബ്ദുൽ ഘനി അറിയിച്ചു. അൽ മന്നാഇ ഹാൾ ഗുദൈബിയ, അൽ ഇഹ്‌സാൻ സെന്റർ ഈസ ടൗൺ, അൽ ഹിദായ മദ്റസ ഹിദ്ദ് എന്നിവിടങ്ങളിലായി നടക്കുന്ന പൊതു പരീക്ഷ വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ 8.30 വരെയായിരിക്കും. വിശദ വിവരങ്ങൾക്ക് 35127418 അല്ലെങ്കിൽ 38767441 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ASASW