സ്നേഹ റിക്രിയേഷൻ സെന്ററിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു
ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്നേഹ റിക്രിയേഷൻ സെന്ററിന്റെ വാർഷികാഘോഷം സീഫിലെ റാമി ഗ്രാൻഡ് ഹോട്ടലിൽ വെച്ച് നടന്നു. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായി 37 വർഷത്തോളമായി പ്രവർത്തിക്കുന്ന സ്നേഹ റിക്രിയേഷൻ സെന്ററിന്റെ വാർഷികാഘോഷ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഐഎൽഎ പ്രസിഡണ്ട് കിരൺ മാംഗ്ലെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സ്നേഹ റിക്രിയേഷൻ സെന്ററിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
AESWFSESWDQ