അറുപത്തി മൂന്നാം വയസിൽ ഭരതനാട്യ അരങ്ങേറ്റം; പ്രസന്ന ചന്ദ്രമോഹന് കെ.എസ്. സി എയുടെ ആദരം


അറുപത്തി മൂന്നാം വയസിൽ ഭരതനാട്യം അഭ്യസിച്ച് ബഹ്റൈനിൽ അരങ്ങേറ്റം കുറിച്ച പ്രസന്ന ചന്ദ്രമോഹനെ, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ആദരിച്ചു. ഗുരു ഷീന ചന്ദ്രദാസിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച ഭരതനാട്യം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് നടന്നത്. കെ.എസ്. സി എ വനിതാവിഭാഗം പ്രസിഡന്റ, രമ സന്തോഷ് പൊന്നാട അണിയിച്ചു. വനിതാവിഭാഗം സെക്രട്ടറി, സുമ മനോഹർ ഉൾപ്പടെ മറ്റ് വനിതാവിഭാഗം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കെ.സ്.സി.എ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രസിഡന്റ്, രാജേഷ് നമ്പ്യാർ, വൈസ് പ്രസിഡന്റ്, അനിൽ യു. കെ., ജനറൽ സെക്രട്ടറി, അനിൽ പിള്ള, ജോയിന്റ് സെക്രട്ടറി, സതീഷ് കെ., മെമ്പർഷിപ് സെക്രട്ടറി, അനൂപ് പിള്ള, എന്റർടൈന്റ്‌മെന്റ് സെക്രട്ടറി, മനോജ് നമ്പ്യാർ, ഗെയിംസ് ആൻഡ് സ്പോർട്സ് സെക്രട്ടറി സുജിത് കുമാർ സന്നിഹിതരായിരുന്നു.

article-image

DXZDSAS

You might also like

Most Viewed