അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ഡിഫീറ്റ് ഡയബറ്റീസ് സൈക്ലോത്തോൺ സംഘടിപ്പിച്ചു

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സല്ലാഖിലെ അൽ ജസയാർ ബീച്ചിൽ വെച്ച് ഡിഫീറ്റ് ഡയബറ്റീസ് എന്ന പേരിൽ സൈക്ലോത്തോൺ സംഘടിപ്പിച്ചു. നാലാം തവണയാണ് പ്രമേഹ ബോധവത്കരണത്തിന്റെ ഭാഗമായി അൽ ഹിലാൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ സൈക്ലിംഗ് അസോസിയേഷൻ, നാസ്സർ എസ്. അൽ ഹജ്രി കോർപ്പറേഷൻ , പൊക്കാരി സ്വെറ്റ്, മനാമ പാക്കേജിംഗ് ഇൻഡസ്ട്രി എന്നിവരുടെ പിന്തുണയും പരിപാടിക്ക് ലഭിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ പരിപാടിയിൽ എണ്ണൂറിലധികം സൈക്ലിസ്റ്റുകൾ പങ്കെടുത്തു. ഇവർ പത്ത് കിലോമീറ്റർ ദൂരം രണ്ട് മണിക്കൂറിലാണ് പൂർത്തീകരിച്ചത്.
ബഹ്‌റൈൻ സൈക്ലിംഗ് അസോസിയേഷന്റെ പ്രസിഡന്റ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ബിൻ അഹമദ് അൽ ഖലീഫ മുഖ്യാതിഥിയായി പങ്കെടുത്തു. അൽ ഹിലാൽ സിഇഒ ഡോ. ശരത് ചന്ദ്രൻ, ബഹ്റൈൻ സൈക്ലിങ്ങ് അസോസിയേഷൻ സെക്രട്ടറി സഈദ് ഷബ്ബാർ, കോച്ച് അദീൽ മർഹൂൻ, നാസർ ഹജ്രി കോർപ്പറേഷൻ ഫിനാൻസ് മാനേജർ അർജുൻ ബുർഹമാൻ, മനാമ പാക്കേജിങ്ങ് ഡയറക്ടർ അഹമദ് അസ്ലം, അൽ ഹിലാൽ ഹെൽത്ത് കെയർ വൈസ് പ്രസിഡണ്ട് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സിഎ സഹാൽ ജമാലുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു. പങ്കെടുത്തവർക്ക് നൂറ് ദിനാർ മൂല്യമുള്ള ആരോഗ്യ പരിശോധന കൂപ്പണുകൾ, ടിഷർട്ടുകൾ, സർട്ടിഫിക്കറ്റുകൾ, സ്‌നാക്കുകൾ എന്നിവയും നൽകി.
GHGF
EREFRSREW
RTREREW4